Sunday, October 6, 2019

Air Potato

Last year got an air potato (Adathapu in local language) and it was planted near a tree in the backyard. This year it came up in the same place and it is growing well, gave a support and finally it is growing on the trunk of the tree. Some farmers say it was used in place of potato in earlier days, some youtube videos tell that it is an invasive plant and is bitter. Have to still check the usage. But one good thing is that it grows on tall trees and not much care is needed to grow this.


Some information got from facebook by T.O Raphel Kodikulam


അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു, ഉരുളക്കിഴങ്ങ് മണ്ണിനടിയില്‌ ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു.. ഇത് ഇപ്പോൾ പല സ്ഥലങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു, കാച്ചിൽ ചെറുകിഴങ്ങ്, പോലെ പടർന്ന് മരത്തിലോ പന്തലിലോ വളർത്താം, ചെറുകിഴങ്ങിറെയോ കാച്ചിലിന്റെയോ ഇലകൾക്ക് സാമ്യം, വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയോള്ളൂ. മേക്കാച്ചിൽ പോലെ വള്ളികളിൽ മുകളിൽ 100 ഗ്രാം മുതൽ ഒന്നര കിലോ വരെ തുക്കമുള്ളവ ഉണ്ടാകുന്നു, അടതാപ്പിന്റെ ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം.. നല്ല മൂപ്പ് ആയാൽ അടതാപ്പ് വള്ളികളിൽ നിന്ന് വിഴും. ഏതാണ്ട്‌ രണ്ടു മാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാൽ വിളവെടുത്ത ഉടനെ നടാൻ പാടില്ല, പ്രധാന മുള വന്നാൽ നടാം. മുള വരുന്നതിനു മുന്പ് നട്ടാൽ ചീഞ്ഞു പോയെന്ന് വരും. കാച്ചിൽ, ചേന നടുന്നപോലെ നടാം. നട്ടാൽ പുതയിട്ടുകൊടുക്കുക. കിളിർത്തുവരുബോൾ വള്ളികെട്ടി പടരാൻ അനുവദിക്കുക. ഒരു കടയിലെ വല്ലിയിൽനിന്ന് 20കിലോ അടതാപ്പ് പറിക്കാം. കറിവച്ചാൽ ഉരുളക്കിഴങ്ങിലും രുചി ആണ്. പുറമേയുള്ള തൊലിയും, തൊട്ടു താഴെ പച്ച നിറമുള്ള ഭാഗവും ചെത്തി നീക്കിയില്ലെങ്കിൽ കയ്പുണ്ടാകും. രോഗികൾക്ക് കൂടി ഇത് കഴിക്കാം. നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത് അന്നജം, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്


24-December-2019


2 comments:

Unknown said...

Iam 73years old.It is a tasty potato type vegetable. Very good and it will go with vegetables and non veg. In my early days in my house this was a common vegetable. But now it is very rare still iam having and using.

Nandakumar said...

Thank you sir for the valuable comments.

Yes, lot of people tell me that this was a common vegetable and it is coming back. It was used in the place of potato.


Regards,
Nandan