Monday, February 18, 2019

Some thoughts on current farming crisis

Recently saw an article by K.P.Illias (President - Organic Farming Association Of India - OFAI) about why the organic products are priced high. The article is in Malayalam and it is given in full form below, some relevant parts are translated and analysed here, not line by line.

The minimum salary of a government employees in 1970's was 250-300 rupees. Now it has been increased to 23000 rupees. Even a clerk gets an increment of 80 times. The maximum salary of a government employee is 1,20000 rupees. In addition to this, they get additional benefits in terms of pension and other benefits. But in the last 40 years, farmer's income hasn't increased substantially. This is the reason why farmers are leaving their profession.

In 1978 rice was priced at 4 rupees per kg and now branded rice costs 40 rupees per kg, just 10 times increase. Rice is available at 25 and 30 rupees. Similarly milk and eggs had an increase of 11.61 times and 8 times respectively. In 1975-1976 coolie was around 6-8 rupees and now it is 700-800 rupees, that is 90 times. So it is clear that only agriculture produce cost is kept low, while salaries and wages increased drastically. Farmers are not organised well and hence can not demand well, while government employees and workers are all well organised and can demand.


Table prepared by K.P.Illias

another article which came in manorama daily about pepper price and wage increase




Some similar articles came in news papers




Original article written by K.P.Illias - President - Organic Farming Association of India (OFAI), Secretary One Earth One Life (Ore Bhoomi Ore Jeevan)

ജൈവ ഉൽപന്നങ്ങൾക്കെന്താ  ഇത്ര വില?

ഈ വിഷയത്തെ കുറിച്ച് മുമ്പ് എഴുതിയതാണെങ്കിൽ പോലും വീണ്ടും ചര്‍ച്ചയായതു കൊണ്ട് വിശദീകരിക്കുന്നു.

1970 കളിൽ ഒരു സർക്കാർ ജോലിക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം 250-300 രൂപയായിരുന്നു. ഇന്ന് അത് 23000 രൂപയായി വര്‍ധിച്ചിട്ടുണ്ട്.  ഒരു സാധാരണ ക്ലെർക്കിനു കിട്ടുന്ന ശമ്പളത്തിൽ പോലും ഏകദേശം 80 ഇരട്ടി വർദ്ധന. ഇപ്പോഴത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളം 120000 രൂപയാണ്.  കൂടാതെ ഇവർക്കെല്ലാം ശമ്പളസ്കെയിലനുസരിച്ചുള്ള പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ കഴിഞ്ഞ 40 വർഷത്തിനിടക്ക് ഭക്ഷ്യ കൃഷി ചെയ്യുന്ന കർഷകരുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. ഈ മേഖലയിൽ നിന്നും കർഷകർ അകലാനുണ്ടായ പ്രധാന കാരണവും ഇതാണ്.

1978 ൽ അരിവില 4 രൂപയാണെങ്കിൽ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ബ്രാന്റ് അരികൾക്ക് വില 40 രൂപയുടെ അടുത്താണ്. 10 ഇരട്ടി മാത്രം വർദ്ധന. 25 രൂപയ്ക്കും 30 രൂപയ്ക്കുമൊക്കെ അരി മാർക്കറ്റിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി ഒന്നും രണ്ടും രൂപയ്ക്ക് സർക്കാർ ബി പി എൽ വിഭാഗങ്ങൾക്ക് അരി ലഭ്യമാക്കുന്നുമുണ്ട്.
ഒരു കിലോ നെല്ലുൽപാദിപ്പിക്കാനുള്ള ചെലവ് ഇന്ന് ഏറ്റവും ചുരുങ്ങിയത് 20-25 രൂപയാണ്. ഇത് അരിയായി മാറുമ്പോഴേക്കും 55- 60 രൂപയാകും. പ്രദേശത്തിനനുസരിച്ചും ഇനത്തിനനുസരിച്ചും വിളവിൽ ഏറ്റ ക്കുറച്ചിലുകളുമുണ്ടാകാം. താങ്ങുവില 26 രൂപയാണ് (കേരളത്തിൽ മാത്രം, മറ്റു സംസ്ഥാനങ്ങളിൽ കുറവാണ്)

നിങ്ങൾക്ക് മാർക്കറ്റിൽ 25 രൂപയ്ക്ക് അരി ലഭിക്കുന്നുണ്ടെങ്കിൽ അത് കർഷകരെ പിഴിഞ്ഞെടുക്കുന്ന ഭക്ഷണമാണ്. രാസകൃഷിയാണെങ്കിൽ പോലും ചെലവിൽ കാര്യമായ മാറ്റമൊന്നും ഇല്ല. നെൽകൃഷിയെ സംബന്ധിച്ചിടത്തോളം 80 ശതമാനത്തോളം ചെലവും പണിക്കൂലിയാണ്. വളത്തിന്റെയും കീടനാശിനിയുടെയും കാര്യത്തിൽ മാത്രമാണ് വ്യത്യാസം. കർഷകർക്ക് കന്നുകാലികളുണ്ടെങ്കിൽ ഈ ചെലവ് കുറക്കാം. ജൈവവളം പുറത്തു നിന്നും വാങ്ങുമ്പോൾ വില കൂടും. രാസവളങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നതു കൊണ്ടാണ് വില കുറവ്. അല്ലെങ്കിൽ നല്ല വിലയുണ്ട്.

രാസകൃഷിയാണെങ്കിലും ജൈവകൃഷിയാണെങ്കിലും ചെലവൊക്കെ ഒന്നു തന്നെ. പിന്നെയെന്തുകൊണ്ട് ജൈവ ഉൽപന്നങ്ങൾക്ക് വില കൂടുതലെന്ന് ചോദിച്ചാൽ ജൈവകർഷകർക്ക് ഭക്ഷ്യ കൃഷി ഉപേക്ഷിക്കാനോ ആത്മഹത്യ ചെയ്യാനോ താൽപര്യമില്ലാത്തതു കൊണ്ടാണത്!

അരിവില സർക്കാർ ജോലിക്കാരന്റെ ശമ്പളത്തിനനുസരിച്ച് വർദ്ധിക്കുകയാണെങ്കിൽ (80 മടങ്ങ്) ഇന്ന് ഒരു കിലോ അരിക്ക് 320 രൂപയെങ്കിലും നൽകണം. മറ്റുൽപന്നങ്ങളുടെ കാര്യവും ഇതൊക്കെ തന്നെയാണ്. എന്തായാലും അത്രയൊന്നും ജൈവകർഷകർ എടുക്കാറില്ല. അൽപം വിളവുള്ള ജൈവമട്ടയരികൾക്ക് 70 മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. നവരയ്ക്കും രക്തശാലിക്കുമൊക്കെ വില കൂടും. കാരണം വിളവ് കുറവാണ്. എന്നാൽ ചെലവിൽ മാറ്റമൊന്നുമില്ല.

ഇത് സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ലെന്നാണല്ലോ മറ്റൊരു വാദം.
കൂലിപ്പണിക്കാരെയാണല്ലോ ഏറ്റവും പാവപ്പെട്ടവരായി വിശേഷിപ്പിക്കാറ്.
1975- 76 കാലഘട്ടത്തിൽ ഒരു കൂലിപ്പണിക്കാരന് ദിവസവേതനം 6-8 രൂപയായിരുന്നു.  അത് ഇന്ന് കേരളത്തിൽ 700 - 800  രൂപയായി വർദ്ധിച്ചിട്ടുണ്ട്. അതായത് 90 മടങ്ങ് വർദ്ധന. ഒരു ദിവസത്തെ കൂലി കൊണ്ട് 10 കിലോ ജൈവ അരി വാങ്ങാം. ഒരു മാസത്തേയ്ക്കു വേണ്ട അരിക്ക് മൂന്നു ദിവസത്തെ കൂലി ധാരാളം!

ഇനി അതിനു പറ്റാത്തവർക്കാണെങ്കിൽ ഒന്നരലക്ഷം ഹെക്ടർ തരിശു കിടക്കുന്ന വയലുകൾ കേരളത്തിലുണ്ട്. മിക്ക പഞ്ചായത്തിലും അൽപമെങ്കിലും വയലുകൾ കാണും. അരയേക്കർ സ്ഥലവും 30 ദിവസവും മതി ഒരു കുടുംബത്തിന് ഒരു വർഷത്തേക്കാവശ്യമായ
അരിയുണ്ടാക്കാൻ. എങ്ങിനെയാണ് കൃഷി ചെയ്യേണ്ടതെന്ന് ഞങ്ങൾ പറഞ്ഞു തരാം! വയൽ ലഭിക്കാൻ സാധ്യതയില്ലാത്തവർക്ക് പറമ്പിൽ അത്യാവശ്യം മറ്റു വിളകൾ കൃഷി ചെയ്ത് അരി വാങ്ങാനുള്ള വരുമാനം ഉണ്ടാക്കാനുള്ള വഴിയും പറഞ്ഞു തരാൻ തയ്യാറാണ്.

ഒരു നിവൃത്തിയുമില്ലാത്തനെ പുലർത്തേണ്ട ചുമതല സർക്കാരിനാണ്. അത് നാട്ടിലെ കർഷകർക്കു മാത്രമല്ല. അതിനാണ് സർക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

എങ്കിൽ പോലും അരി വാങ്ങാൻ കഴിവില്ലാത്തവരെ സഹായിക്കാനും ഞങ്ങൾ തയ്യാറാണ്. കേരളാ ജൈവകർഷക സമിതിയുടെ പ്രസിഡണ്ടായ പട്ടാമ്പിയിലെ ശ്രീ അഭയം കൃഷ്ണേട്ടന്റെ കാർമ്മികത്വത്തിൽ നടക്കുന്ന 'അഭയം' കൊപ്പം പഞ്ചായത്തിലെ ഒരു നിവൃത്തിയുമില്ലാത്ത പാവപ്പെട്ടവർക്ക് അഭയത്തിൽ ഉൽപാദിപ്പിച്ച ജൈവഅരി സൗജന്യമായി നല്‍കുന്നുണ്ട്.

കഴിഞ്ഞ വർഷം പൊന്നാനിയിൽ സഹകരണ ബാങ്കുകളുടെ സഹായത്തോടെ 70 രൂപയുടെ ജൈവഅരി കർഷകർ 55 രൂപയ്ക്ക് നൽകുയുണ്ടായി. സഹകരണ ബാങ്കുകൾ മെഡിക്കൽ ഷോപ്പുകൾ നടത്തുന്നതിന് പകരം ഇത്തരം പ്രവർത്തനങ്ങളാണേറ്റെടുക്കേണ്ടത്. രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം ആരോഗ്യമുള്ള ഭക്ഷണം ലഭ്യമാക്കി രോഗം വരാതിരിക്കുവാനുള്ള ശ്രമമല്ലേ നമ്മൾ നടത്തേണ്ടത്.

35 രൂപ വില വരുന്ന അരി രണ്ടു രൂപയ്ക്ക് കൊടുത്ത് ഉപഭോക്താക്കൾക്ക് 33 രൂപ സബ്സിഡി നൽകുന്ന സർക്കാരിന് എന്തുകൊണ്ട് ഒരു കിലോ അരിയുടെ മേൽ ഒരു ഇരുപത് രൂപയെങ്കിലും കർഷകർക്ക് സബ്സിഡി കൊടുത്തു കൂടാ?

ഒരു സർക്കാർ ജോലിക്കാരന്റെയോ മറ്റു ശമ്പളക്കാരന്റെയോ അവസ്ഥയല്ല ഒരു കർഷകരുടേത്. ഒരു ഗ്യാരണ്ടിയുമില്ലാത്ത തൊഴിലാണ് അവൻ ഏറ്റെടുത്തിരിക്കുന്നത്. കാലാവസ്ഥ, വിപണി ഇതെല്ലാം എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഇതെല്ലാം അവരുടെ വരുമാനത്തെ ബാധിക്കും. പ്രളയം വന്നപ്പോൾ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കർഷകർക്കാണ്. നഷ്ടപരിഹാരമെന്നൊക്കെ പറഞ്ഞ് തുച്ചം തുകയാണ് ലഭിക്കുക. അതുപോലും പലർക്കും ലഭിച്ചിട്ടില്ല. ഏതൊരു നിർമ്മാതാവിനും അവരുടെ ഉൽപന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശമുണ്ട്. കർഷകർ അത് ചെയ്യാൻ പാടില്ലെന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്.

കെ. പി ഇല്യാസ്.

2 comments:

Param said...

A very poignant post, something I keep thinking about as well. Farm produce feteche she farmer very little price.
I have friends farming in Himachal, Maharashtra and Punjab and I constantly hear of fetching prices like 4/5 rupees a kilo for onions while in the cities we buy for maybe 40 sometimes 65!

It seems most of the money is made by many middle men (of course logistics costs are there), but I feel farmers are given a disproportionally low price in the entire chain. How do. We fix this?

sachin dakhare said...

One man doing at proper way mr. Dhyaneshwar bodke from pune doing organic farming and create oragnic market he has turn over 400core